Monday, May 7, 2012

ആ ചിതയിലെ ചാമ്പല്‍ തിന്നുന്നതാര്?

ടി. പി. ചന്ദ്രശേഖരന്റെ കൊലയാളികളെ കണ്ടെത്തുന്നതിനു മുമ്പേ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മിന്റെ പിടലിയ്ക്കു വെച്ചു കഴിഞ്ഞു. കൊലയാളികളുടെ പേരുകളും കൊന്നത് എന്തിനെന്നും സവിസ്തരം വിശദീകരിക്കപ്പെട്ടു.

എന്തിന് സിപിഎം ചന്ദ്രശേഖരനെ കൊല്ലണം? ആ ചോദ്യത്തിന് പത്രങ്ങളിലെയും ചാനലുകളിലെയും ഭാവനാശാലികള്‍ പ്രചരിപ്പിക്കുന്ന ഉത്തരത്തിന് ഉള്‍ബലം പോര. ചന്ദ്രശേഖരനു പിന്നാലെ ഒഞ്ചിയത്തെ സിപിഎം ഒലിച്ചുപോയതിലുളള പകയാണത്രേ, ഈ കൊലപാതകം. ആ സിദ്ധാന്തത്തിനു തല കുലുക്കുന്നതിനു മുമ്പ്, ഒഞ്ചിയത്തെ സിപിഎം അങ്ങനെ ഒലിച്ചു പോയോ എന്നു പരിശോധിക്കേണ്ടേ.

നമുക്ക് സഖാവ് പുതിയേടത്ത് ജയരാജനില്‍ നിന്ന് സഖാവ് എന്‍ വേണുവിലേയ്ക്കുളള ദൂരമളക്കാം. ഒഞ്ചിയത്തും പരിസരത്തും നടക്കുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു പരീക്ഷണത്തിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവുമൊക്കെ അതിനിടയിലുണ്ട്.  ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റാണ് സഖാവ് ജയരാജന്‍. മത്സരിച്ചു വിജയിച്ചത് വളളിക്കുളങ്ങര വാര്‍ഡില്‍. കിട്ടിയത് 525 വോട്ട്. എതിര്‍സ്ഥാനാര്‍ത്ഥി സിപിഐയുടെ എം പി രാഘവനു കിട്ടിയത് 261 വോട്ട്. സഖാവ് ജയരാജന്റെ ഭൂരിപക്ഷം 264.

വടകര നിയമസഭാ മണ്ഡലത്തിലെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു സഖാവ് എന്‍ വേണു. സിപിഎമ്മിലായിരുന്ന കാലത്ത് ഏറാമല പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമൊക്കെയായിരുന്നു അദ്ദേഹം. വടകരയില്‍ അദ്ദേഹത്തിന് ലഭിച്ചത് 10098 വോട്ടുകള്‍. പക്ഷേ, അവിടെ ജയം എല്‍ഡിഎഫിനായിരുന്നു. ജനതാദളിലെ സി കെ നാണു 847 വോട്ടിന്റെ തീരെച്ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ചു.

എല്‍ഡിഎഫ് കിട്ടേണ്ടിയിരുന്ന വോട്ടുകളാണല്ലോ വേണുവിന് ലഭിച്ചത്. അങ്ങനെയൊരു പതിനായിരം വോട്ടു കവര്‍ന്നിട്ടും വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടില്ല. ആ യാഥാര്‍ത്ഥ്യം ആരെയാണ് വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചിരിക്കുക.

ആ ചോദ്യത്തിന് ഉത്തരം തേടുംമുമ്പ് നമുക്ക് ഒഞ്ചിയം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാം. സിപിഎമ്മിന്റെ കുത്തക അവസാനിപ്പിച്ച് ഒഞ്ചിയത്ത് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധികാരമേറിയത് ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ആ വിജയം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സംഭാവനയായിരുന്നു.

കണക്കു പരിശോധനയില്‍ ആ യാഥാര്‍ത്ഥ്യം വ്യക്തമാകും. 2005ല്‍ ഒഞ്ചിയത്ത് പതിനാറ് സീറ്റും 9128 വോട്ടുമാണ് സിപിഎം നേടിയത്. 2010ല്‍ അത് അഞ്ചു സീറ്റും 6632 വോട്ടുമായി കുറഞ്ഞു. സിപിഎമ്മിന് നഷ്ടപ്പെട്ടത് 2496 വോട്ടുകള്‍.

അതേ സമയം യുഡിഎഫോ? 2005ല്‍ എല്ലാ വാര്‍ഡുകളിലും യുഡിഎഫ് മത്സരിച്ചിരുന്നു. ഒരു സീറ്റിലേ ജയിച്ചുളളൂവെങ്കിലും 5341 വോട്ടുകളും നേടി. ഈ വോട്ട് 2010ല്‍ 2796 ആയി ഇടിഞ്ഞു. പതിനൊന്നു വാര്‍ഡുകളില്‍ അവര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. അതില്‍ എട്ടുവാര്‍ഡുകളിലാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജയിച്ചത്.

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേടിയ 6293 വോട്ടുകളില്‍ സിപിഎമ്മിന്റെ വിഹിതത്തേക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ് വിഹിതമാണ് എന്നര്‍ത്ഥം. ഈ വോട്ടുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചെടുത്തു. ഫലം, റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥശക്തി വെളിപ്പെട്ടു.

നമുക്ക് സഖാവ് പുതിയേടത്തു ജയരാജന്റെ വാര്‍ഡിലേയ്ക്കു പോകാം. വടകര മണ്ഡലത്തിലെ 57, 58 ബൂത്തുകളിലാണ് ഈ വാര്‍ഡ് ഉള്‍പ്പെടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത്തേഴാം ബൂത്തിലെ വോട്ടു കണക്ക് ഇങ്ങനെ: സി. കെ. നാണു - 379, എം. കെ. പ്രേമനാഥ് - 254, എന്‍. വേണു - 127.

ബൂത്ത് അമ്പത്തെട്ടില്‍ സി. കെ. നാണു - 414, എം. കെ. പ്രേമനാഥ് - 230, എന്‍. വേണു - 165.

പഞ്ചായത്തു തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമായി വെറും ഒരുവര്‍ഷത്തെ വ്യത്യാസം പോലുമില്ല. സഖാവ് പുതിയേടത്തു ജയരാജന് കിട്ടിയ 525 വോട്ടുകള്‍ നേര്‍പകുതിയും കടന്ന് താഴെപ്പോയി.

നിയമസഭാ സ്ഥാനാര്‍ത്ഥിയായ സഖാവ് വേണുവിന് ഒഞ്ചിയം പഞ്ചായത്തില്‍ ലഭിച്ച ആകെ വോട്ടുകളുടെ കണക്കും ഇതു ശരിവെയ്ക്കുന്നു. വടകര മണ്ഡലത്തിലെ 43 മുതല്‍ 62 വരെ ബൂത്തുകളിലാണ് ഒഞ്ചിയം പഞ്ചായത്തിന്റെ വോട്ടു വീണത്. അവിടെ സി. കെ. നാണു നേടിയത് 7125 വോട്ടുകള്‍. പ്രേമനാഥിന് 4677, വേണുവിന് 2959.

പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ 6293 വോട്ടുകള്‍ നേടിയ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത് 2959 വോട്ടുകള്‍. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്‍കിയ നിക്ഷേപം പിന്‍വലിച്ചപ്പോള്‍ യുഡിഎഫിന്റെ വോട്ട് 2796ല്‍ നിന്ന് 4677 ആയി ഉയര്‍ന്നു. പഞ്ചായത്തു തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് നേരിയ വോട്ടുവര്‍ദ്ധനയുണ്ടായപ്പോള്‍ കോണ്‍ഗ്രസിന് വന്‍വര്‍ദ്ധനയുണ്ടായി. പക്ഷേ, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ വോട്ടുവിഹിതം പകുതിയോളം കുറഞ്ഞു.

ഒഞ്ചിയത്തിന്റെ ഈ രണ്ടുജനവിധികളിലെയും രാഷ്ട്രീയസൂചന ഇങ്ങനെ ആറ്റിക്കുറുക്കാം: വലതുപക്ഷത്തിന്റെ നിര്‍ലോഭമായ പിന്തുണയില്ലാതെ സിപിഎമ്മില്‍ നിന്ന് വിഘടിച്ചു പോകുന്നവര്‍ക്ക് ഒരു പഞ്ചായത്തു വാര്‍ഡില്‍ പോലും നിലനില്‍പ്പു സാധ്യമല്ല; സിപിഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അടിത്തറ ഉലയ്ക്കാനുളള കരുത്തും ഒഞ്ചിയം, ഏറാമല മാര്‍ക്‌സിസത്തിനില്ല. ഒറ്റയ്ക്കായിരുന്നുവെങ്കില്‍ ഒഞ്ചിയം പഞ്ചായത്ത് ഭരിക്കാന്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കഴിയുമായിരുന്നില്ല. ഒറ്റയ്ക്കു നില്‍ക്കുന്ന റവല്യൂഷണറിക്കാരെ എല്‍ഡിഎഫ് തലനാരിഴയ്ക്കാണെങ്കിലും അതിജീവിക്കുകയും ചെയ്തു.

വടകരയ്ക്കു പുറമെ ബേപ്പൂരും ഇടതുപക്ഷ ഏകോപന സമിതി കം റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മത്സരിച്ചു. അവരുടെ സൈദ്ധാന്തികന്‍ കെ. എസ്. ഹരിഹരനായിരുന്നു അവിടെ സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന് ആകെ കിട്ടിയത് 564 വോട്ട്. 139 ബൂത്തുളളതില്‍ ആറെണ്ണത്തില്‍ മാത്രമാണ് അദ്ദേഹം രണ്ടക്കം കടന്നത്. 24-ാം ബൂത്തില്‍ കിട്ടിയ 25 വോട്ടാണ് അദ്ദേഹത്തിന് ഒരു ബൂത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം.

വടകരയൊഴിച്ച് കോഴിക്കോട് ജില്ലയിലെങ്ങും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഒരു റോളും നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നില്ല. ജില്ലയില്‍ ആകെയുളള പതിമൂന്ന് സീറ്റില്‍ പത്തിലും എല്‍ഡിഎഫ് വിജയിച്ചു. മൂന്നു സീറ്റ് മുസ്ലിംലീഗിന്. കോണ്‍ഗ്രസ് സമ്പൂര്‍ണമായി തൂത്തെറിയപ്പെട്ടു.

ടി. പി. ചന്ദ്രശേഖരന്‍ എന്ന നേതാവിന്റെ വളര്‍ച്ചയെ സിപിഎം ഭയപ്പെട്ടിരുന്നു എന്ന വിലയിരുത്തലുകള്‍ക്ക് എന്തടിസ്ഥാനമുണ്ടെന്ന് ഈ യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നാം പരിശോധിക്കേണ്ടത്. ടി. പി. ചന്ദ്രശേഖരന്റെ വധം ആരുടെ ആവശ്യമായിരുന്നു എന്നും അപ്പോഴാണ് നമുക്കു ബോധ്യപ്പെടുന്നത്. റവല്യൂഷണറിക്കാര്‍ ഒറ്റയ്ക്കു നിന്നാല്‍ അവര്‍ക്കു മാത്രമാണ് പ്രയോജനമെന്നും നിര്‍ണായകസമയത്ത് തങ്ങള്‍ക്ക് അതിന്റെ ഗുണം കിട്ടണമെന്നില്ലെന്നും യുഡിഎഫിനെ ബോധ്യപ്പെടുത്തുകയായിരുന്നു വടകര. ഒഞ്ചിയം പഞ്ചായത്തില്‍ റവല്യൂഷണറിക്കാര്‍ക്ക് യുഡിഎഫ് നല്‍കിയ സഹായം വടകര മണ്ഡലത്തില്‍ തിരിച്ചു ചെയ്തിരുന്നുവെങ്കില്‍ സി കെ നാണുവിനു പകരം എം. കെ പ്രേമനാഥ് നിയമസഭയിലെത്തുമായിരുന്നു.

ഷൊര്‍ണൂര്‍ നഗരസഭയില്‍ യുഡിഎഫുമായി പരസ്യസഖ്യത്തിലേര്‍പ്പെട്ട എം ആര്‍ മുരളിയെ ഇടതു ഏകോപന സമിതിയില്‍ നിന്ന് പുറത്താക്കിയത് ഓര്‍ക്കുക. എം ആര്‍ മുരളിയും ഏറ്റവുമൊടുവില്‍ സെല്‍വരാജും മുറുമുറുപ്പൊന്നും കൂടാതെ യുഡിഎഫ് കൂടാരത്തില്‍ ചേക്കേറി. അപ്പോഴും റവല്യൂഷണറി മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അണികള്‍ അതിനു തയ്യാറായില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസിന്റെ സഹായം കൈപ്പറ്റാന്‍ കാണിച്ച ഉത്സാഹം നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് വടകരയില്‍ തിരിച്ചു നല്‍കിയില്ല. മറ്റു സ്ഥലങ്ങളിലാണെങ്കില്‍ അതിനുളള കെല്‍പ്പും റവല്യൂഷണറി പാര്‍ട്ടിക്ക് ഇല്ലതാനും.

ചന്ദ്രശേഖരന്റെ കൊലപാതക വാര്‍ത്ത പുറംലോകമറിഞ്ഞ് സെക്കന്റുകള്‍ക്കുളളില്‍ ഏഷ്യാനെറ്റില്‍ പ്രതികരിക്കാനെത്തിയത് സാക്ഷാല്‍ എം ആര്‍ മുരളിയാണ്. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സിപിഎമ്മാണെന്ന കാര്യത്തില്‍ ഒരു സംശയവും മുരളിയ്ക്കുണ്ടായിരുന്നില്ല. ചന്ദ്രശേഖരന്‍ സെക്രട്ടറിയായിരുന്ന ഇടത് ഏകോപന സമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് മുരളി. സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് യുഡിഎഫുമായി സഹകരിച്ചതിനാണ് മുരളിയെ പുറത്താക്കിയത് എന്ന് പത്രസമ്മേളനം നടത്തി പുറംലോകത്തെ അറിയിച്ചതും ടി. പി. ചന്ദ്രശേഖരന്‍ തന്നെയായിരുന്നു.

എം ആര്‍ മുരളിയെയോ ശെല്‍വരാജിനെയോ പോലെ അത്രയെളുപ്പം യുഡിഎഫിന്റെ സില്‍ബന്ധികളാകാന്‍ ടി. പി. ചന്ദ്രശേഖരനും ഒഞ്ചിയം ഏറാമല നിവാസികള്‍ക്കും കഴിയില്ല. ആ മണ്ണിന്റെ വിപ്ലവബോധത്തെ കോണ്‍ഗ്രസിന്റെ കാല്‍ച്ചുവട്ടിലെത്തിക്കുക എളുപ്പമല്ല. കലര്‍പ്പറ്റ കോണ്‍ഗ്രസ് വിരോധമാണ് ആ പാരമ്പര്യം. സഖാവ് മണ്ടോടി കണ്ണനിലാണ് അതു തുടങ്ങുന്നത്. സ്വന്തം ജയത്തിന് അവര്‍ ഒരുപക്ഷേ, കോണ്‍ഗ്രസിനെ ഉപയോഗിച്ചിരുന്നിരിക്കാം. പക്ഷേ, കോണ്‍ഗ്രസിനുവേണ്ടി വോട്ടുപിടിക്കാനും പ്രചരണത്തിനിറങ്ങാനും അവര്‍ക്കു കഴിയില്ല.

ആ പ്രതിബന്ധം തകരണമെങ്കില്‍, മണ്ടോടി കണ്ണന്റെ അന്ത്യനിമിഷങ്ങള്‍ക്കു പകരം വെയ്ക്കാന്‍ കഴിയുന്ന, വൈകാരികതയുടെ വെടിമരുന്നു പുകയുന്ന ഒരു സംഭവം വേണം. സിപിഎം വിരോധത്തെ തലമുറകളിലേയ്ക്ക് കത്തിപ്പടര്‍ത്താന്‍ ശേഷിയുളള ഒന്ന്. തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ വെട്ടിവികൃതമാക്കിയ ടി പി ചന്ദ്രശേഖരന്റെ മുഖം അതിനുളള ഒന്നാന്തരം ഉപാധിയാണ്.

മലബാറിന്റെ രാഷ്ട്രീയചരിത്രം തിരുത്തിയെഴുതാന്‍ അതിസൂക്ഷ്മമായി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥ അനിവാര്യമാക്കിയ സംഭവമല്ല, ചന്ദ്രശേഖരന്‍ വധമെന്ന് ആര്‍ക്കു പറയാന്‍ കഴിയും?

13 comments:

Najeemudeen K.P said...

നന്നായിട്ടുണ്ട്. എഴുത്തിന്‍റെ ലോകത്ത് പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Unknown said...

Sathyam vilichu parayoo, lokam ariyatte

Bijoy K Chandran said...

ആരാണ് ആര്‍ എം പി നേതാവ് ജയരാജനെ വെട്ടി നുറുക്കിയത് ? ആരാണ് ആര്‍ എം പി പ്രവര്‍ത്തകരെ വെട്ടയാടികൊണ്ടിരിക്കുന്നത് ? ആരാണ് നിങ്ങളുടെ നാളുകള്‍ എണ്ണപെട്ടു എന്നാ മുദ്രാവാക്യവും മുഴക്കി ഒന്ജിയത്തും പരിസ്സര പ്രദേശത്തും പ്രകടനം നടത്തിയത് ? ആരാണ് ആര്‍ എം പി യുടെ കൊടിമര ജതയെ ആക്രമിച്ചു അവരുടെ ഏറിയ സമ്മേളനം അലംകൊലം ആക്കാന്‍ ശ്രമിച്ചത്‌ ? ഇതിനെല്ലാം ഉള്ള ഉത്തരത്തില്‍ തന്നെ സാധാരണക്കാര്‍ സഖാവ് ടി പി യുടെ കൊലപാതകികളെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിനു അവരെ എങ്ങിനെ കുറ്റം പറയാന്‍ പറ്റും ?
ജയകൃഷ്ണന്‍ മാഷേ കോന്നപോളും, ശുക്കൂരിനെ കോന്നപോളും പാര്‍ട്ടി ഞങ്ങള്‍ ആണ് കൊന്നത് എന്ന് പറഞ്ഞിട്ടില്ല . പിന്നിടുള്ള കാര്യം ഈ കേരളത്തിനു അറിവുള്ളതാണല്ലോ. സഖാവ് ടി പി യുടെ കൊലപാതകം കഴിഞ്ഞു കുറച്ചു കഴിയുമ്പോഴേക്കും ജില്ല സെക്രട്ടറി ഞങ്ങള്‍ അല്ല കൊന്നത് എന്ന് പറഞ്ഞു രംഗത്ത് വന്നത് തന്നെ സംശയിക്കേണ്ടി ഇരിക്കുന്നു . പിന്നെ സഖാവ് ടി പി യുടെ വധത്തിനു തൊട്ടു മുന്‍പ് വീട് പൂട്ടി സ്ഥലം കാലി ആക്കിയ സഖാവ് ടി പി യുടെ അയല്‍വാസികള്‍ ആയ പാര്‍ട്ടി നേതാക്കളുടെ ചെയ്തികളില്‍ പോലും ഒരു ദുരുഹത നിലനില്‍ക്കുനുണ്ട് ..
കൊലപാതകികള്‍ ആരായാലും , ഏതു കോടി പേറുന്നവര്‍ ആയാലും , ഏതു മതസ്ഥന്‍ ആയാലും ശിക്ഷിക്കപെടണം, കൊലപാതകി മാത്രം അല്ല അവനെ ആയുധം അണിയിച്ചു കളത്തില്‍ ഇറക്കിയവരും ശിക്ഷിക്കപെടണം .

SUDHEER PERINGODE സുധീര്‍ പെരിങ്ങോട് said...

Ethrayokke kanakkukal kondulla kalikal nirathiyalum ee nattile janangalkkariyam atharu cheithu ennathu. CPM ippol bharikkunnathu kure gundasanghangal aanu.

RVM said...

ടി.പി. ചന്ദ്രശേഖരനെ കൊന്നു എന്നു പറയുന്നതിനേക്കാള്‍ ഉചിതം കൊലിച്ചു എന്നു പറയുന്നതാകും. തെരഞ്ഞെടുപ്പുകളില്‍ നേടുന്ന വോട്ടു ബാങ്കുകളിലെ മലക്കം മറിച്ചിലുകള്‍ കാട്ടിയാല്‍ കൊല്ലിച്ചവന് രക്ഷ നേടാന്‍ സാധിക്കില്ല. ടി.പി. ചന്ദ്രശേഖരനെ കുലംകുത്തി എന്നു വിളിച്ച് വിറളി പൂണ്ടത് ആരാണ്? തൊരപ്പന്‍ എന്ന അപനാമം നല്‍കി അലറി വിളിച്ചത് ആരാണ്? ടി. പി. ചന്ദ്രശേഖരനെ ഈ രണ്ടു നരാധമന്മാര്‍ എന്തിന് ഭയക്കുന്നു. ആ ഭയമല്ലേ ഇവരുടെ കവലപ്രസംഗങ്ങളില്‍ വിഷം ചീറ്റിയത്? ഇവിടെ വോട്ട് നഷ്ടപ്പെടുന്നതിനേക്കാള്‍ പാര്‍ട്ടിയെ സ്വന്തം കുത്തകയായി വച്ചിരിക്കുന്ന കണ്ണൂര്‍ ലോബിയുടെ കിങ്കരന്മാര്‍ക്ക് എതിരെ ഉയര്‍ന്ന ശബ്ദത്തെ നിശ്ശബ്ദമാക്കുക എന്ന മാടമ്പിത്തരമാണ് ക്വട്ടേഷന്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തിലൂടെ വെളിവാക്കപ്പെട്ടത്. ടി.പി. ചന്ദ്രശേഖരനെ പോലെ മനുഷ്യസ്‌നേഹിയായ ഒരു കമ്മ്യൂണിസ്റ്റിനെ കൊല്ലാന്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോറ്റിവളര്‍ത്തുന്ന ഒരു മാര്‍ക്‌സിസ്റ്റുകാരനും സാധിക്കില്ല. അത്ര ചങ്കുറപ്പ് അയാള്‍ക്കുണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച പാര്‍ട്ടി മേധാവികള്‍ മാനത്ത് കണ്ടത് ക്വട്ടേഷന്‍ സംഘം എന്ന എളുപ്പവഴി. ഫാസിസത്തിന്റെയും സ്റ്റാലിനിസത്തിന്റെയും ജനാധിപത്യവിരുദ്ധതയാണ് ഇവിടെ പ്രകടമാകുന്നത്. തനിക്കെതിരെയും തന്റെ പിന്‍ബലമായ പാര്‍ട്ടിയ്‌ക്കെതിരെയും ഉയരുന്ന കൈകളെ വെട്ടിവീഴ്ത്തുകയെന്ന പ്രാകൃതമായ ചിന്തയുടെ ഫലമാണ് ഈ കൊലപാതകം. മുത്തൂറ്റ് പോള്‍വധത്തില്‍ 'എസ്സ് 'കത്തിയുടെ മഹത്വം വാര്‍ത്താ സമ്മേളനത്തില്‍ വിളമ്പിയ സഖാവ് തന്നെയാണ് പേപ്പട്ടിയെപോലെ ടി.പി. ചന്ദ്രശേഖനരന്റെ കൊലപാതകവും 'ക്വട്ടേഷന്‍' സംഘമാണ് നിര്‍വഹിച്ചതെന്ന് ആദ്യം മാധ്യമങ്ങളോട് യാതൊരു ഉളുപ്പുമില്ലാതെ ഉരുവിട്ടത്. ഒരു ആരാചാരന്റെ ഭാവഹാവാദികളോടെ കൊലപാതകങ്ങളില്‍ തന്റെ വൈദഗ്്ധ്യം വിളിച്ചറിയ്ക്കാന്‍ യാതൊരു മടിയും ലജ്ജയും ഇല്ലാത്ത ഒരു മാഫിയാത്തലവന്റെ മാനസികനിലയാണ് വിപ്ലവപാര്‍ട്ടിയുടെ അമരക്കാരന്റെ ഇപ്പോഴത്തെ അവസ്ഥ. ആയിരക്കണക്കിനുകോടിയുടെ ആസ്തി സ്വന്തമാക്കിയ പാര്‍ട്ടി തലവന് സാധാരണക്കാരനായ ഒരു കമ്മ്യൂണിസ്റ്റിന്റെ സ്വപ്‌നങ്ങളെ തിരിച്ചറിയാന്‍ സാധിക്കില്ല. അങ്ങനെയുള്ള സ്വപ്‌നവുമായി നടന്ന ഒരാളായിരുന്നു ടി.പി. ചന്ദ്രശേഖരന്‍ എന്ന ധീരവിപ്ലവകാരി.

വാല്‍ക്കഷ്ണം: വിപ്ലവപാര്‍ട്ടിയുടെ അമരക്കാരനോ, എതിരാളികളും രക്തദാഹത്തിന് വേണ്ടി അലയുന്ന കണ്ണൂര്‍ ലോഭികളായ നരഭോജികള്‍ക്കോ ഉണ്ടാകില്ല, ടിപിയെ പോലെ സ്വന്തം ബൈക്കില്‍ അംഗരക്ഷകരുടെ അകമ്പടിയോ സ്വയം രക്ഷയ്ക്ക് തോക്കോ ഇല്ലാതെ സ്വന്തം ഗ്രാമത്തിലോ മറ്റോ സഞ്ചരിക്കാനുള്ള തന്റേടം.

urmilamenon said...

എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ....ചന്ദ്രശേകരനെ കൊന്നത് കോണ്‍ഗ്രസ്‌ ആണോ അതോ കമ്മ്യൂണിസ്റ്റ്‌ പര്ട്ടികരാണോ എന്ന് കേരളത്തിന്റെ പല ഭാഗത്തും ഉള്ള ഇടതു സ്നേഹിതര്‍ ചോദികുന്നത് പല ന്യൂസ്‌-ന്റെയും അടിയില്‍ കണ്ടു..ചന്ദ്രശേകരനെകുറിച്ച് അദേഹത്തിന്റെ പുതിയ പാര്‍ട്ടി-യെ കുറിച്ച് മനസിലാക്കിയ ആര്ക്കും ഇങ്ങനെഉള്ള സംശയം വരില്ല , കാരണം അദേഹം സി പി ഐ എം-ന്റെ പ്രദാന ശത്രു ആയതു അവരുടെ അണികളെ നേരെ നയിക്കാന്‍ ഒരു പുതിയ പാര്‍ട്ടി - രേവേലുറേനരി ഉണ്ടാക്കി കൊണ്ടാണ്...

ഇപ്പോല്‍ ഈ കൊല നടന്നത് നെയ്യന്റിങ്കര പിടിക്കാനുള്ള കോണ്‍ഗ്രെസ്സ്കാരന്റെ അതി ബുദ്ദി ആണ് എന്ന് ആരും ദയവു ചെയ്തു കരുതരുത്.. കാരണം ഇതു ഇന്നലെ അല്ലെങ്ങില്‍ നെയ്യടിങ്കര തിരഞ്ഞെടുപ്പ് പ്രഗ്യപിച്ചപ്പോള്‍ ഉണ്ടായ ഒരു പ്രോബ്ലം അല്ല..ഇതു എട്ടാമത്തെ തവനെ ആണ് ചന്ദ്രശേഖരന് നേരെ കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ ആക്രമണം ഉണ്ടാകുന്നതു..അതുമല്ല ഈ ആക്രമണം ചന്ദ്രശേഖരന് നേരെ മാത്രം അല്ല , ഒഞ്ചിയ പഞ്ചായത്ത് പ്രസിഡന്റ്‌ ജയരാജനെ ഇതു പോലെ താനെ അക്രമിച്ചിരുന്നു...പകല്‍ ആയതു കൊണ്ട് അദേഹം ജീവനോടെ രക്ഷപെട്ടു...
സി പി ഐ എം വിട്ടു പോകുക അല്ല ചന്ദ്രശേഖരന്‍ ചെയ്തത് , അദേഹം കോണ്‍ഗ്രസ്‌-ലെകോ യു ഡി ഫഇലെകോ പോയില്ല..പകരം സി പി എം വിട്ടു പുറത്തു വന്ന സടരനകര്ക് വേണ്ടി അവരുടെ പാര്‍ട്ടി ഉണ്ടാക്കി....കഴിഞ്ഞ മുപ്പത്തി അഞ്ചു വര്‍ഷത്തിനു ശേഷം വടകരയില്‍ മുല്ലപ്പള്ളി ജയിച്ചത്‌ വടകരയിലെ നാട്ടുകാര്‍ കോണ്‍ഗ്രസ്‌ ആയതു കൊണ്ടല്ല , ചന്ദ്രഷഖരന്‍ മത്സരിച്ചതിനാല്‍ വോട്ട്-കല്‍ സ്പ്ളിറ്റ് ആയി പോകുകയും കോണ്‍ഗ്രസ്‌ ജയിക്കുകയും ആണ് ഉണ്ടായതു... സി പി എം -നെ സംബന്ദിച്ചു അദേഹം വെറും പുറത്തു പോയ എതിരാളി മാത്രം ആയിരുനില്ല , സി പി എം-ന്റെ അടിത്തറയ്ക് ഒഞ്ചിയം എന്ന് സി പി എം എക്കാലവും അഹങ്കരിച്ച മണ്ണില്‍ ഇളക്കം സംബവിപിച്ച നേതാവായിരുന്...

അത് കൊണ്ട് ഇതു നെയ്യന്റിങ്കര പോലുള്ള ഒരു നിയോജക മണ്ഡലം പിടിക്കാന്‍ വേണ്ടി കോണ്‍ഗ്രെസ്സ്കര്‍(അതും വടകര-യില്‍ പേടിച്ചു തൂരികളായ കോണ്‍ഗ്രെസ്സ്കര്‍) ചെയ്ത പണി അല്ല എന്ന് ഇതൊരു വടകരകാരനും(സി പി എം ആയാലും കോണ്‍ഗ്രസ്‌ ആയാലും ) മനസിലാകും...കാരണം നെയ്യടിങ്കര കോണ്‍ഗ്രസ്‌-നു വെറും ഒരു സീറ്റ്‌-ന്റെ പ്രശനം ആണെങ്ങില്‍ ചദ്രശേഖരന്‍ സി പി ഐ എം -നു അവരുടെ പാര്‍ട്ടി-യുടെ നിലനില്പിന്റെ പ്രശനം ആണ്...അത് കൊണ്ട് ഇപ്പോള്‍ ചന്ദ്രശേഖരനെ കൊന്നാല്‍ ആര്‍ക്കാണ് ലാഭം എന്ന് കോടിയേരി-യെ പോലെ നിങ്ങളും ചോതികരുത് ...ചോദിച്ചാല്‍ അത് ഉത്തരം സി പി ഐ എം-നു എന്ന് തന്നെ ആണ്...

വാര്‍ത്തയെന്നു പറഞ്ഞ് എന്ത് ഊളത്തരവും എഴുതിപ്പിടിപ്പിക്കുന്നവര്ക് എതിരെ ഉള്ള ഒരു വെബ്‌ പേജ്-ഇല്‍ ഇതു പോലുള്ള ഊലതരങ്ങള്‍ എഴുതിയാല്‍ ചിലപ്പോള്‍ സ്വയം വായിച്ചു സമടനിക്കാന്‍ കഴിഞ്ഞേക്കും..ചിലപ്പോള്‍ സ്വയം വിശ്വസിപ്പിക്കാനും കഴിഞ്ഞേക്കും..
ഇത്രയുംകാലം ചന്ദ്രശേഖരന് നേരെ നടനിട്ടുള്ള ഒരു ആക്രമണത്തെയും ഈ പോസ്റ്റ്‌-ഇല്‍ പറയുന്നില്ല...ഇനി ഇത്രയും കാലം അതായതു കഴിഞ്ഞ മൂന്ന് കൊല്ലങ്ങള്‍ ആയി നടനിട്ടുള്ള ആക്രമണങ്ങളും കോണ്‍ഗ്രെസ്സ്കര്‍ നടത്തിയതാണ് എന്ന് പറഞ്ഞോ , പക്ഷെ അതും പറഞ്ഞു കൊണ്ട് വടകരയിലെക് വരരുത്...മണ്ടത്തരം ഒരു ലിമിറ്റ്-നു മുകളില്‍ വടകരക്കാര്‍ കേട്ട് നില്കില്ല..

ബാക്കി ഉള്ള സി പി എം-നെ നയീകരിച്ചുള്ള കമന്റില്‍ നിന്നും ഈ പോസ്റ്റ്‌ വ്യത്യസ്തമാകുന്നത് ബാക്കി ഉള്ളവര്‍ പറയുന്നത് കോണ്‍ഗ്രസ്‌ നെയ്യടിങ്കര പിടിക്കാനാണ് ഇതു ചെയ്തത് എന്നാണ്...പക്ഷെ ഈ പോസ്റ്റ്‌ എഴുതിയ മഹാന്‍ കുറച്ചു കൂടി കടന്നു ചിന്തിച്ചിരിക്കുന്നു...അദ്ദേഹം പറയുന്നത് സ്ഥിരമായി യു ഡി ഫിലേക് രേവേലുറേനരികാരെ കൂറ്റന്‍ വേണ്ടി ഉള്ള പരിപാടി ആണ് ഇതു എന്നാണ്..ഇതിനൊക്കെ എന്ടാണ് പറയേണ്ടത് ? കണക്കു കൊണ്ട് കളിക്കുന്ന ചേട്ടാ , വി എസ് പോലും ഇന്നലെ ടി പി രാമകൃഷ്ണന്‍ പറഞ്ഞതാണ്‌ തന്‍ എതു പിടിച്ചത് എന്നും പറഞ്ഞു ഈ വിഷയത്തില്‍ നിന്നും കൈ കഴുകി...എന്നിട്ടും തങ്ങളുടെ അവസ്ഥയ്ക് ഒരു മറവും ഇല്ലാലോ...

സി പി ഐ എം -ന്റെ അടിത്തറ ഇളകി കഴിഞ്ഞു , കൊലപാതകികളെ തീര്‍ച്ചയായും പിട്കും...അപ്പോഴും എവിടെയൊക്കെ തന്നെ കാണണം...അപ്പോഴും പറയാന്‍ മരകരുത് "ഇവരൊന്നും സി പി എമ്കര്‍ അല്ല" എന്ന്....അതും കഴിഞ്ഞു കോടതി വധശിക്ഷക് വിധിക്കും , അപ്പോള്‍ വരണം ബക്കറ്റ്‌-ഉം എടുത്തു കേസ് നടത്താന്‍ പണം പിരിക്കാന്‍...ആ സമയം പറയുക പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളാകേസ്-ഇല്‍ കുടുക്കി എന്നായിരിക്കും...

കാളിയമ്പി said...
This comment has been removed by the author.
ഫസല്‍ ബിനാലി.. said...

ചന്ദ്രശേഖരന്റെ മൃതദേഹം കാണാന്‍ പോകരുതെന്ന് പാര്‍ട്ടി വി എസ്സിനോട്.... നമ്മളല്ലോ കൊന്നത് പിന്നെ നമുക്ക് പോയാലെന്താ എന്ന് പാര്‍ടിയോട് വിഎസ്.
പാര്‍ട്ടിക്ക് ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വി എസ് ന്യായമായും വിശ്വസിക്കുന്നു. സി പി ഐ വ്യക്തമായും സി പി എമ്മിന്റെ കൊലപാതകത്തിലുള്ള പങ്ക് വ്യക്തമാണെന്ന് പറഞ്ഞിരിക്കുന്നു. യു ഡി എഫ് കാരാണ് സി പി എമ്മിന്റെ മേല്‍ കൊലപാതകക്കുറ്റം ആരോപിക്കുന്നതെന്ന്‍ സി പി എം പറയുന്നു. പിന്നെ ചന്ദ്രശേഖരന്റെ ഭാര്യയും പാര്‍ട്ടിയും ആര് കൊന്നു എന്നാണ്‍ കരുതുന്നത്?

കുറെ ല സ ഘു , ഉ സ ഘ കണക്കുമായി വന്നാല്‍ സഖാവേ എല്ലാം ആവിയായി പോകുമോ?

കടത്തുകാരന്‍/kadathukaaran said...

രക്തസാക്ഷി

നിനക്ക് നീ തന്നെ സ്മാരകം പണിത്
നിന്റെ കുലത്തിന് നീര് പകര്‍ന്ന്‍
തമ്പ്രാന്റെ വാളാല്‍ ജീവനറ്റവന്,
രക്തസാക്ഷി മണ്ഡപങ്ങള്‍ക്ക്
പട്ടാപ്പകല്‍ പിറന്നവന്
ഓര്‍മ്മനാള്‍ പണിത് കൊല്ലരുത്,
കൊല്ലാന്‍ ഓര്‍മ്മപ്പെടാതിരിക്കാനെങ്കിലും..

കൈകുമ്പിളില്‍ തിര തിരയാതെ
കടലുപ്പിന്റെ സാന്ദ്രത നുണയാന്‍
ഇവന്റെ ഹൃദയം കൂടുതല്‍ ഇടതോ?
നേര്‍ത്ത നൂലാല്‍ നിന്നെ കോര്‍ക്കാന്‍
വിരല്‍ സ്പര്‍ശമിത്രയും വലതോ ?

മുറിപ്പെട്ട നിശ്വാസങ്ങളില്‍
കയ്യൊപ്പ് ബാക്കിവെക്കാന്‍
ഇവനിലിനിയും മനുഷ്യത്തമോ?
ഒരു ജീവപര്യന്തം മുഴുക്കെ
ആയുധം മൂര്‍ച്ചപ്പെടുത്തി
നിന്റെ തലയോട്ടി തീണ്ടണം

തലതിരിഞ്ഞവരുടെ താഴ്വരയില്‍
തലയുയര്ത്തിയവന്റെ തലവരയിത് ,
കക്ഷത്തിലൊരു പഴകിയ വിപ്ലവം
കണ്ണുകളില്‍ കറുപ്പിട്ടന്ധകാരം
ചെവിയടച്ച് ആര്‍ത്തനാദം,
ആയുധങ്ങള്‍ കൂട്ടിയുരസ്സി
വിഷം ചീറ്റിയൊരു സീല്‍ക്കാരം..

ഉള്ളവന്റെ വിഭാഗീയ ലോകത്ത്
ഇല്ലാത്തവന്റെ പാര്‍ശ്വങ്ങളിലൊട്ടാന്‍
ഒരു ജീന്‍ നിന്റെ തലച്ചോറിലെങ്കില്‍
തലയോട്ടി പിളര്‍ത്തി
ബൊളീവിയന്‍ അടരുകളില്‍
നിന്റെ ആശയകോശം
വടിവാളാല്‍ ചികയട്ടെ ഞങ്ങള്‍
നിന്റെയിരട്ടച്ചങ്കില്‍ ചാട്ടുളിയിറക്കി
കൊടിക്കൂറയെങ്കിലും ചുവക്കട്ടെ.

Shameee said...

രക്തസാക്ഷി മരിക്കുന്നില്ല.
കൊന്നവർ എന്നേ ചത്തു കഴിഞ്ഞു.!
ശവമടക്കിന്റെ ആർത്തനാദം
ആറിത്തണുക്കും മുൻപേ
ആരൊക്കെയോ ആർത്തിയോടെ
ആർത്തുവിളിച്ചു തുടങ്ങിയിട്ടുണ്ട്.
ഓർത്തു വെച്ചേക്കണം
കോർത്തുകിടക്കുന്ന രക്തപുഷ്പങ്ങൾ
വേർപ്പെട്ടു പോകില്ല,
വാടിപ്പോകില്ല.
കഥ തീരും മുൻപേ
തിരശ്ശീല നീങ്ങിയേക്കും
ഒലിച്ചുപോയ മൺ തരികൾ
തരിപ്പു തീർന്ന്
തിരിച്ചു പോരാനുണ്ട്
കറ പുരണ്ട കത്തിയ്ക്കും
കഥ പറയാനുണ്ട്
കാത്തിരുന്നോളൂ...
പറഞ്ഞു പരത്തിയ വാക്കുകൾ
എങ്ങും ഒളിക്കുകില്ല
തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്താൻ
കാത്തുനിൽക്കുന്നുണ്ട്.
രക്തസാക്ഷി മരിക്കുന്നില്ല.
കൊന്നവർ എന്നേ ചത്തു കഴിഞ്ഞു.!

പൊളിച്ചെഴുത്തു് said...

..ചന്ദ്രശേഖരന്റെ മൃതദേഹം കാണാന്‍ പോകരുതെന്ന് പാര്‍ട്ടി വി എസ്സിനോട്.... നമ്മളല്ലോ കൊന്നത് പിന്നെ നമുക്ക് പോയാലെന്താ എന്ന് പാര്‍ടിയോട് വിഎസ്...

ഈ സംഭാഷണത്തിന്റെ ഓഡിയോ ടേപ്പുണ്ടോ ഫസലേ,

jaikishan said...

എല്ലാ റിപോര്ടുകളും എഴുതപ്പെടുന്നത് ഓഡിയോ,വിഡിയോ ടേപ്പി ന്റെ പിന്‍ബലത്തില്‍ ആണോ പോളിചെഴുത്തെ

OSHA.P.O said...

LHS = RHS,
Thus proved;
നിങ്ങള്‍ എത്രയും പെട്ടെന്ന് ഡിറ്റക്റ്റീവ് ഏജന്‍സി തുടങ്ങണം..എന്നിട്ട് കാല്‍ക്കുലേറ്ററും എടുത്തിറങ്ങി ലോകത്തിലെ തെളിയാതെ കിടന്ന കമ്പ്ലീറ്റ് കേസും തെളിയിക്കണം,നിങ്ങക്കതിനുള്ള കഴിവുണ്ട്..
al d best